ജുബ: ആൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പശുവിനെ അറസ്റ്റ് ചെയ്തതായി ദക്ഷിണ സുഡാൻ പോലീസ് അറിയിച്ചു.
പശുവിനെയും അതിന്റെ ഉടമയെയും അറസ്റ്റ് ചെയ്തതായി ദക്ഷിണ സുഡാനിലെ പോലീസ് സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പത്രമായ “ഡെയ്‌ലി സ്റ്റാർ” ആണ് വാർത്ത പുറത്തുവിട്ടത്.
ലേക്‌സ് സ്റ്റേറ്റിലെ സമീപത്തെ ഫാമിൽ വെച്ച് ഈ പശു 12 വയസ്സുള്ള ബാലനെ ആക്രമിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി.
പശുവിന് കൊലപാതകക്കുറ്റം നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം തടവ് അനുഭവിക്കേണ്ടിവരും.
ദക്ഷിണ സുഡാനിൽ ഒരു മൃഗത്തെ പിടികൂടി കുറ്റം ചുമത്തുന്നത് ഇതാദ്യമല്ല.
45 വയസ്സുള്ള ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന് ഒരു മാസം മുമ്പ് ഒരു ആടിനെ അറസ്റ്റ് ചെയ്തിരുന്നു.