റിയാദിൽ തീപിടുത്തത്തിൽ റസ്റ്റോറന്റ് കത്തി നശിച്ചു

0
3810

റിയാദ്: റിയാദിൽ തീപിടുത്തത്തിൽ റസ്റ്റോറന്റ് കത്തി നശിച്ചു. റിയാദിലെ അൽ സഅദ ജില്ലയിലെ ഒരു റസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. അൽ സഅദ പ്രദേശത്തെ റെസ്റ്റോറന്റിൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്ന് സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീപിടിത്തത്തിൽ കടക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

വൈദ്യുത സർക്യൂട്ട് തീപിടുത്തത്തിലേക്ക് നയിക്കുന്ന 3 സാങ്കേതിക കാരണങ്ങളെക്കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ മൂന്ന് കാരണങ്ങളെക്കുറിച്ചും ഡയറക്ടറേറ്റ് അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഒരു ട്വീറ്റിൽ വിശദീകരിച്ചു. ഇക്കാരണത്താൽ മുൻകരുതൽ എടുക്കുന്നതിനും തീപിടുത്തം കുറക്കാനാകും.

മോശമായ കണക്ഷനുകൾ, അമിത ലോഡിംഗ്, ഓട്ടോമാറ്റിക് സർക്യൂട്ട് ബ്രേക്കറുകൾ ഉപയോഗിക്കാതിരിക്കൽ” എന്നീ മൂന്ന് കാരണങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് സിവിൽ ഡിഫൻസ് അറിയിച്ചത്.