നിയുക്ത എം.എൽ.എക്ക് ആദ്യം ലഭിച്ചത് പ്രവാസികളുടെ നിവേദനം

0
2864

കൊച്ചി: നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ആദ്യം ലഭിച്ച നിവേദനം പ്രവാസി ചൂഷണത്തിനെതിരെ. കൊച്ചിൻ ഖത്തർ വിസ സെന്‍ററിന്‍റെ ചൂഷണത്തിനെതിരെ രൂപംകൊണ്ട ആക്ഷൻ ഫോറം ഭാരവാഹികളാണ് നിവേദനം നൽകിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറിലേക്ക് പോകുന്ന പ്രവാസികളെ ബയോമെട്രിക്, വൈദ്യപരിശോധനയുടെ പേരിൽ ചൂഷണംചെയ്യുന്ന കൊച്ചിയിലെ ഖത്തർ വിസ സെന്‍റർ സ്ഥിതി ചെയുന്നത് തൃക്കാക്കര മണ്ഡലത്തിൽപ്പെടുന്ന ചങ്ങമ്പുഴ പാർക്ക്‌ മെട്രോ സ്റ്റേഷന് സമീപമാണ്.

ആക്ഷൻ ഫോറം ചെയർമാൻ സി. സാദിഖ് അലി, ജനറൽ കൺവീനർ നവാസ് തെക്കുംപുറം, കളമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നജീബ് കളമശ്ശേരി എന്നിവരാണ് നിവേദനം കൈമാറിയത്.