ജിദ്ദ: കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് അടക്കമുള്ള ജിദ്ദയിലെ ആരോഗ്യ കേന്ദ്രങ്ങൾ സഊദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ
സന്ദർശിച്ചു.
കിടപ്പുരോഗികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവർക്ക് നൽകുന്ന സേവനങ്ങളുടെ പുരോഗതിയെക്കുറിച്ച് ഉറപ്പുനൽകുകയും അവരുടെ നിർദ്ദേശങ്ങളെ കേൾക്കുകയും ചെയ്തു.
തൊഴിലാളികളോട് രോഗികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.
കൂടാതെ സപ്പോർട്ട് മെഡിക്കൽ സർവീസസ് ഡിപ്പാർട്ട്മെന്റിന് പുറമേ എമർജൻസി ഇൻപേഷ്യന്റ് വിഭാഗങ്ങൾ തുടങ്ങി സമുച്ചയത്തിലെ വിവിധ വിഭാഗങ്ങൾ പരിശോധിച്ചു.
വടക്കൻ ജിദ്ദയിലെ സ്പെഷ്യലൈസ്ഡ് മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി പ്രോജക്റ്റും അദ്ദേഹം സന്ദർശിച്ചു. ഇവിടെ പൂർത്തിയാക്കിയ ജോലികളെക്കുറിച്ച് വിശദീകരിക്കുകയും പ്രോജക്റ്റ് സൂപ്പർവൈസർമാരിൽ നിന്നും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കേൾക്കുകയും ചെയ്തു.
കൂടാതെ കിങ് ഫഹദ് ആശുപത്രിയിലെ അത്യാഹിതം, തീവ്രപരിചരണം തുടങ്ങിയ സുപ്രധാനമായ നിരവധി വിഭാഗങ്ങൾ അദ്ദേഹം സന്ദർശിക്കുകയും അവരുടെ സേവനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കേൾക്കുകയും ചെയ്തു.