റിയാദ്: സഊദിയില്‍ ദുല്‍ഖഅദ് ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ചൊവ്വാഴ്ച ശവ്വാല്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ദുല്‍ഖഅദ് ഒന്നായി പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിലെ മാസപ്പിറവി വിഭാഗമാണ് ഇത് സംബന്ധമായ അറിയിപ്പ് പുറത്തിറക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേ സമയം, രാജ്യത്ത് ദുൽഹിജ്ജ ഒന്ന് ജൂൺ 30 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഗോള നിരീക്ഷകൻ ഖാലിദ് അസ ആഖ് സൂചിപ്പിച്ചു.
അങ്ങനെ ആണെങ്കിൽ അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ചയും ബലി പെരുന്നാൾ ജൂലൈ 9 ശനിയാഴ്ചയും ആയിരിക്കും.
എന്നാൽ, ദുൽഹിജ്ജ മാസപ്പിറവി അടിസ്ഥാനമാക്കിയായിരിക്കും അറഫ ദിനവും ബലിപ്പെരുന്നാളും ഔദ്യോഗികമായി പ്രഖ്യാപിക്കുക. സുപ്രീം കോടതി ഇത് സംബന്ധമായി അറിയിപ്പുകളും പ്രഖ്യാപനങ്ങളും സമയബന്ധിതമായി നടത്തും.