സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ശ്രുതി ശര്‍മയ്ക്ക് ഒന്നാം റാങ്ക്

ആദ്യ നൂറില്‍ ഒന്‍പത് മലയാളികള്‍ ദിലീപ് പി കൈനിക്കരയ്ക്ക് 21ാം റാങ്ക്

0
1844

ന്യൂഡല്‍ഹി: 2021-ലെ യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍, ഗമിനി സിംഗ്ല എന്നിവര്‍ക്കാണ് രണ്ട്, മൂന്ന് റാങ്കുകള്‍. നാലാം റാങ്ക് ഐശ്വര്യ വര്‍മയ്ക്കാണ് ആദ്യ പത്തു റാങ്കുകളില്‍ മലയാളികളില്ല. എന്നാല്‍ ആദ്യ നൂറില്‍ ഒന്‍പത് മലയാളികളുണ്ട്.

21ാം റാങ്ക് മലയാളിയായ ദിലീപ് കെ കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25ാം റാങ്ക് ലഭിച്ചു. ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.