മക്ക: അള്ളാഹുവിന്റെ അഥിതികളായി ഈ വർഷത്തെ ഹജ്ജിനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ വിഖായ സർവ്വ സജ്ജമായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊവിഡ് പ്രോട്ടേക്കാൾ പാലിച്ച് കൊണ്ട് ഇന്ത്യൻ ഹജ്ജ് മിഷനും ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഹാജിമാരുടെ താമസ സ്ഥലത്തും മിനായിലും മറ്റു പുണ്യ സ്ഥലങ്ങളിലും മക്കയിലെയും സഊദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലെയും വിഖായ പ്രവർത്തകർ ഉണ്ടാവുമെന്ന് സഊദി നാഷണൽ കമ്മിറ്റി വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി അറിയിച്ചു.
സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക സെൻട്രൽ കമ്മറ്റി വിഖായ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് കൊണ്ട് ഈ വർഷത്തെ ഹജ്ജ് വേളയിൽ സേവനത്തിനിറങ്ങുന്ന വിഖായ വളണ്ടിയർമാർക്ക് പരിശീലനം നൽകി.
മക്ക ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിശീലന ക്യാമ്പിൽ സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക പ്രസിഡന്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി കാളികാവ് ഉദ്‌ഘാടനം ചെയ്തു . അഷ്‌റഫ് ഹുദവി കോട്ടക്കൽ മുഖ്യപ്രഭാഷണവും എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി, നാഷണൽ കമ്മറ്റി സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ എന്നിവർ പരിശീലന ക്ളാസുകൾക്ക് നേതൃത്വം നൽകി.
എസ് ഐ സി മക്ക പ്രൊവിൻസ് സെക്രട്ടറി മുജീബ് നീറാട്, സയ്യിദ് സിദ്ദിഖ് തങ്ങൾ, സയ്യിദ് മൻസൂർ അലി തങ്ങൾ പാണക്കട് തുടങ്ങിയവർ സന്നിതരായിരുന്നു. സക്കീർ കോഴിച്ചെന സ്വാഗതവും മുബഷിർ അരീക്കോട് നന്ദിയും പറഞ്ഞു