സൽമാൻ രാജാവ് നിരവധി രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു

0
6505

ജിദ്ദ: ഇരു വിശുദ്ധ പള്ളികളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഞായറാഴ്ച നിരവധി രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. വിദേശ കാര്യ സഹമന്ത്രിയായ ആദിൽ അൽ ജുബൈറിനെ അദ്ദേഹത്തിന്റെ ജോലിക്ക് പുറമേ കാലാവസ്ഥാ കാര്യങ്ങളുടെ ദൂതനായി നിയമിച്ചുവെന്ന് സഊദി പ്രസ് ഏജൻസി (എസ്‌പി‌എ) റിപ്പോർട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുറപ്പെടുവിച്ച നിരവധി രാജകീയ ഉത്തരവുകളുടെ ഭാഗമായി, അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽ ഹർബിയെ ചൈനയിലെ സഊദി അംബാസഡറായി നിയമിച്ചു. നേരത്തെ, വിദേശ വ്യാപാരത്തിനുള്ള ജനറൽ അതോറിറ്റിയുടെ ഗവർണറായിരുന്നു അൽ-ഹർബി. ഖാലിദ് സാലിമിനെ മന്ത്രിയുടെ റാങ്കോടെ അൽ ജുബൈൽ, യാമ്പു റോയൽ കമ്മീഷൻ ചെയർമാൻ നിയമിച്ചു.

മന്ത്രി ആരോഗ്യ ഫഹദ് അൽ ജലാജിലിനെ സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ നിയമിച്ചു.

വാണിജ്യ സഹമന്ത്രി ബദർ ബിൻ അബ്ദുൽ മുഹ്സിൻ ഹദബിനെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കി മന്ത്രിസഭയിലെ വിദഗ്ധ സമിതി ചെയർമാന്റെ അസിസ്റ്റന്റായി നിയമിച്ചു. ഡോ: നജ്ം ബിൻ അബ്ദുല്ല അൽ സെയ്ദിനെ പുതിയ നീതിന്യായ ഡെപ്യൂട്ടി മന്ത്രിയായും അഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ ഇബ്രാഹിം അൽ ഈസയെ ജനറൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറലായും നിയമിച്ചു. കൂടാതെ, മറ്റു ഏതാനും നിയമനങ്ങൾ കൂടി രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.