സഊദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു

0
4355

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർ ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ച മലയാളി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു തമിഴ്നാട് സ്വദേശി, ഒരു ബംഗ്ലാദേശി പൗരൻ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. കിഴക്കൻ സഊദിയിലെ അൽ ഹസയിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹർദിലാണ് അപകടം.

സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മണൽ കൂനയിൽ കയറി മറിയുകയായിരുന്നുവെന്നാണ് വിവരം. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയിൽ പെട്ടാണ് മൂന്നു പേരും മരിച്ചത്. സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരൻ ട്വിറ്റിൽ നൽകിയ വീഡിയോയിലുടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്. റിയാദിൽ നിന്ന് എത്തിയവരാണെന്നാണ് പ്രാഥമിക വിവരം.