ഭാര്യ നാട്ടിൽ നിന്ന് വരാനിരിക്കെ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

0
4254

അബൂദബി: അബൂദബി നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് തൃത്താല തടത്തില്‍ പറമ്പില്‍ വീട്ടില്‍ മമ്മുവിന്‍റെ മകന്‍ ടി.പി. റമീസ് (32) ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമീസും സുഹൃത്തുക്കളും ഡ്യൂട്ടി സമയത്തിനിടെ കിട്ടിയ ഇടവേളയില്‍ മറ്റൊരു സ്ഥലത്തേക്ക് പോകവെയാണ് അപകടം. സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു വാഹനവുമായി റമീസ് സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു.

ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്. അടുത്തമാസം ഭാര്യ റമീസിനടുത്തേക്ക് വരാനിരിക്കുകയായിരുന്നു.

യു.എ.ഇയിലെ അഷ്‌റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ഫാത്തിമ ബീവിയാണ് മാതാവ്. ഭാര്യ: സഹല