റിയാദ്: ശാരീരിക അസ്വസ്ഥതയും ബോധക്ഷയവും മൂലം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മലയാളി മരണപ്പെട്ടു. കണ്ണൂർ വയത്തൂർ തൊട്ടിപ്പാലം ചെമ്പയിൽ വീട്ടിൽ അലി അഷ്‌റഫ് (48) മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് ബദരിയ മെഡിക്കൽ സെൻട്രറിൽ പോകവേയാണ് ഹൃദഘാതം മൂലം മരണപ്പെട്ടത്. 15 വർഷമായി സഊദിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായി വരികയായിരുന്നു.
കുഞ്ഞു മുഹമ്മദ് – നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നബീസ ആനിക്കൽ.
മക്കൾ: മുഹമ്മദ് സാലിഹ്, സാജിർ ചെമ്പയിൽ, ഫാത്തിമത്ത് സജ
ഖബറടക്കം റിയാദിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്മായിൽ പടിക്കൽ ബന്ധുക്കളായ അബൂബക്കർ ഫൈസി വെള്ളില അൻവർ, സലാം, മുസ്തഫ സൃഹൃത്ത് റഷീദ് കൊല്ലവും രംഗത്തുണ്ട്.