റിയാദ്: തൊഴിലാളികളെ പുറത്ത് വിടുന്ന കൂലിക്കഫീലുമാർക്ക് ശക്തമായ മുന്നറിയിപ്പുമായി സഊദി പൊതുസുരക്ഷാ വിഭാഗം. സ്വന്തം നിലയിൽ ജോലി ചെയ്യാനോ മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാനോ തൊഴിലാളികളെ അനുവദിക്കുന്ന സ്പോൺസർമാർക്ക് തടവും പിഴയും വിധിക്കുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ, അഞ്ച് വർഷം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തുമെന്നും പൊതു സുരക്ഷാ വിഭാഗം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
ഇഖാമ തൊഴിൽ നിയമ ലംഘനങ്ങളെക്കുറിച്ച് വിവരമറിയിക്കണമെന്ന് ജനങ്ങളോട് പൊതുസുരക്ഷാ വിഭാഗം ആഹ്വാനം ചെയ്തു. മക്ക, റിയാദ് പ്രദേശങ്ങളിൽ നിന്ന് 911 എന്ന നമ്പറിലും രാജ്യത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് 999 എന്ന നമ്പറിലുമാണ് വിവരങ്ങൾ കൈമാറേണ്ടതെന്ന് പബ്ളിക് സെക്യൂരിറ്റി വ്യക്തമാക്കി.