റിയാദ്: സഊദിയില്‍ നിന്നുള്ള വിമാനങ്ങളില്‍ ലഗേജുകളില്‍ സംസം ഉള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വിലക്ക് കര്‍ശനമാക്കി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക). ഇത് സംബന്ധമായി സിവിൽ എവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് സർക്കുലർ നൽകി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചെക്ക്ഡ് ഇന്‍ ബാഗേജുകളില്‍ സംസം കൊണ്ടു പോകാന്‍ അനുവദിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഗാക വ്യക്തമാക്കി. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളില്‍നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാണ്.
നിര്‍ദേശം പാലിക്കാത്തത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കി.
നിലവിൽ ചില വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാർ പോകുമ്പോൾ ചെക്ക് ഇൻ ബാഗേജുകളിൽ സംസം കൊണ്ട് പോകാറുണ്ട്. നേരിട്ട് സംസം കൊണ്ടുപോകാൻ അനുവദിക്കാത്ത വിമാനത്താവളങ്ങളിലാണ് യാത്രക്കാർ ചെക്ക് ഇൻ ബാഗേജുകളിൽ ഇത് ഉൾപ്പെടുത്തുന്നത്. എന്നാൽ, ഇനി മുതൽ ഇത് അനുവദിക്കില്ലെന്നാണ് ഗാക പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.