ജിദ്ദ: പാലക്കാട് കല്ലാംകുഴിയിൽ നടന്ന കൊലപാതകം അസൂത്രിതമല്ലെന്നും സംഘട്ടനത്തിൽ കൊല്ലപ്പെടുന്നത് സ്വാഭാവിക മാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ജിദ്ദയിൽ പറഞ്ഞു.
കൊലപാതക കേസിലെ പ്രതികള്‍ക്ക് വേണ്ടി മുസ്ലിം ലീഗ് കേസ് നടത്തിയിട്ടുണ്ട്.
കൂടാതെ പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ യു ഡി എഫിന്റെ വിജയം ഉറപ്പാണെന്നും ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലാത്ത ഇറക്കുമതി ചെയ്ത സ്ഥാനാർഥിയാണ് തൃക്കാകരയിലെ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫെന്നും തൃക്കാകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് ഇപ്പോഴും പല എല്‍ഡിഎഫ് നേതാക്കള്‍ക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത സംഘടനയുടെ നിലപാടിൽ ഒരു നിലക്കും മുസ്ലീം ലീഗ് ഇടപെടില്ലെന്നും അതുകൊണ്ട് തന്നെ പെൺകുട്ടിയെ വേദിയിൽ കയറ്റിയതുമായി ബന്ധപ്പെട്ട വിശയത്തിൽ സമസ്തയുടെ നിലപാടിനെ എതിർക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖ്ഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തിലൂടെ മുഖ്യമന്ത്രി മുസ്‌ലിം സമുദായ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. വഖ്ഫ് സംരക്ഷനത്തിന് വേണ്ടി മുസ്ലിം ലീഗ് നിയമ സഭക്ക് മുന്നില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.