പാലക്കാട്: കല്ലാംകുഴി ഇരട്ട കൊലപാതക കേസിലെ 25 പ്രതികൾക്കും ജീവപര്യന്തം തടവ്. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രജിത ടി.എച്ചാണ് ശിക്ഷ വിധിച്ചത്. 2013 നവംബറിലാണ് എ.പി സുന്നി വിഭാഗം പ്രവർത്തകരായ പള്ളത്ത് നൂറുദീൻ(40), സഹോദരന്‍ കുഞ്ഞു ഹംസ(45) എന്നിവർ കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിന് (57) സംഭവത്തില്‍ സാരമായ പരിക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദാണ് കേസിലെ പ്രധാന സാക്ഷി.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് തൃക്കള്ളൂര്‍ കല്ലാംകുഴി ചേലോട്ടില്‍ വീട്ടില്‍ സി.എം. സിദ്ദിഖ് (52), കാഞ്ഞിരപ്പുഴ തൃക്കളൂര്‍ കല്ലാംകുഴി പലയക്കോടന്‍ സലാഹുദ്ദീന്‍, കല്ലാംകുഴി മങ്ങാട്ടുതൊടി വീട്ടില്‍ ഷമീര്‍ (32), കല്ലാങ്കുഴി അക്കിയംപാടം കഞ്ഞിച്ചാലില്‍ വീട്ടില്‍ സുലൈമാന്‍ (49),കല്ലാംകുഴി മങ്ങാട്ടുതൊടിയില്‍ അമീര്‍ (29), പാലയ്ക്കാപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍, കല്ലാംകുഴി തെക്കുംപുറയന്‍ വീട്ടില്‍ ഹംസ (ഇക്ക-52), കല്ലാംകുഴി ചീനത്ത് വീട്ടില്‍ ഫാസില്‍ (30), കാഞ്ഞിരപ്പുഴ തൃക്കാള്ളൂര്‍ കല്ലാംകുഴി തെക്കുംപുറയന്‍ വീട്ടില്‍ ഫാസില്‍ (30) എന്നിവരടക്കം 25 പ്രതികളെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസില്‍ നാലാംപ്രതിയായി പൊലീസ് പേരുചേര്‍ത്ത ഹംസപ്പ വിചാരണ തുടങ്ങുംമുമ്പേ മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല.
ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.