വിദഗ്ധ ചികിത്സക്ക് ശേഷം സൽമാൻ രാജാവ് ആശുപത്രി വിട്ടു, വീഡിയോ

0
2730

ജിദ്ദ: മെഡിക്കൽ പരിശോധനകൾക്കും ചികിത്സക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ചികിത്സക്ക് ശേഷമാണ് രാജാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ പരിശോധനകൾക്ക് ശേഷം മെഡിക്കൽ സംഘം രാജാവിനു കുറച്ച് സമയം ആശുപത്രിയിൽ വിശ്രമിക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മെയ് 15ന് ഞായറാഴ്ച ചികിത്സ പൂര്‍ത്തിയാക്കി രാജാവ് ആശുപത്രി വിട്ടെന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എട്ട് ദിവസം മുമ്പാണ് രാജാവിനെ കൊളോണോസ്‌കോപ്പി പരിശോധനയടക്കം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഏതാനും ദിവസം രാജാവ് ആശുപത്രിയില്‍ തുടരുമെന്ന് അന്ന് റോയല്‍ കോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

തന്നോടുള്ള സ്നേഹത്തിനും പ്രാർഥനകൾക്കും രാജാവ് എല്ലാവരോടും പ്രത്യേകം നന്ദി അറിയിച്ചു.

സൽമാൻ രാജാവ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നു, വീഡിയോ