ദമാം: കിഴക്കൻ സഊദിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ദഹ്റാൻ മാളിൽ തീപിടുത്തം. വെള്ളിയാഴ്ച പുലർച്ചെയാണ് ദഹ്‌റാൻ മാൾ സമുച്ചയത്തിൽ തീപിടുത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും മാൾ കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയരുന്നതായി കാണിച്ചു. സിവിൽ ഡിഫൻസ് ടീമുകളും മെക്കാനിസങ്ങളും തീ അണയ്ക്കാൻ പ്രവർത്തിക്കുകയാണ്.
സമുച്ചയത്തിലെ സീലിംഗ് ഇൻസുലേറ്ററുകളിൽ തീപിടിത്തമുണ്ടായെന്നും ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കെടുത്താനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.