മലപ്പുറം: ജോർജിയയിൽ വിനോദയാത്രയ്ക്കിടെ
ബോട്ട് മുങ്ങി മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
മലപ്പുറം എടപ്പാൾ വട്ടംകുളം മുണ്ടേക്കാട്ടിൽ മുസ്തഫസുലൈഖ ദമ്പതികളുടെ മകളും കപ്പൂർ പൂപ്പറമ്പിൽ ഷാനിഫിന്റെ ഭാര്യയുമായ മുഫീദ (23)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുക.
കഴിഞ്ഞദിവസമാണ് ജോർജിയയിലെ ആരഗ്വി നദിയിൽ ബോട്ട് മുങ്ങി ബയോമെഡിക്കൽ എൻജിനീയറായ മുഫീദ മരിച്ചത്. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണം.
ജോർജിയയിലുള്ള തബ്ഷിറും സംഘവുമാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയത്. ഇന്ന് വൈകീട്ടുള്ള ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നത്.