റിയാദ്: ഈ വർഷം ഹജ്ജ് കർമ്മങ്ങൾക്ക് എത്തുന്ന ഹാജിമാരെ സേവിക്കുന്നതിനായുള്ള സന്നദ്ധ സേവന അഭ്യർത്ഥനകൾ സ്വീകരിക്കുന്നതായും അതിന്റെ വോളണ്ടിയർ അവസരങ്ങൾ ലൈസൻസുള്ള അസോസിയേഷനുകൾക്കൊപ്പം നാഷണൽ വോളന്റിയറിംഗ് പ്ലാറ്റ്‌ഫോം വഴി അറിയിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വോളണ്ടിയർ അഭ്യർത്ഥനകൾ സ്വീകരിക്കുന്നതിന് ലൈസൻസുള്ള നിരവധി അസോസിയേഷനുകൾ ഉണ്ടെന്നും വ്യക്തമാക്കിയ മന്ത്രാലയം അതിന്റെ ലിങ്കുകളും പുറത്ത് വിട്ടു.
1- ഹജ്ജ്, ഉംറ ഹദിയ അസോസിയേഷൻ: hadiyah.org.sa
2- ജംഇയ്യത്തുൽ ഇക്രാം ആബിരി സബീൽ: makarim.org.sa
3- മദീന ഗസ്റ്റ്സ് ഹോസ്പിറ്റാലിറ്റി അസോസിയേഷൻ: diafatalmadina.sa
4- മക്ക ഗസ്റ്റ്സ് അസോസിയേഷൻ: dyoofmkh.org.sa
5- തീർഥാടകരെ സഹായിക്കാനുള്ള റാബിഗിലെ അൽ ഹുദ അസോസിയേഷൻ: alhuda.org.sa
6- മദീനയിലെ വഫാദ വോളണ്ടറി അസോസിയേഷൻ: @wifada_sa