ലയണൽ മെസ്സി ജിദ്ദയിൽ: ജിദ്ദ സീസണിൽ പങ്കെടുക്കും

ജിദ്ദ: ലോകമറിയുന്ന അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി ജിദ്ദ സീസൺ ഫെസ്റ്റിവലിന്റെ ഭാഗമായി ജിദ്ദയിലെത്തി. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതിബ് മെസ്സിക്ക്‌ ഊഷ്മള സ്വീകരണമാണ് നൽകിയത്.

മെസ്സി സൗദി ടൂറിസത്തിന്റെ അംബാസഡറായി മാറിയെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഇത് മെസ്സിയുടെ സൗദിയിലേക്കുള്ള ആദ്യത്തെയോ അവസാനത്തെയോ വരവല്ലെന്നും മന്ത്രി സൂചിപ്പിച്ചു .