ജിദ്ദ: ജിദ്ദ സീസണിന്റെ ഭാഗമായി ഇന്ത്യൻ പരിപാടികൾ മെയ് 13ന് വെള്ളിയാഴ് അരങ്ങേറും. മെയ് 11 മുതൽ 14 വരെ വിവിധ രാജ്യങ്ങളുടെ പ്രത്യേക ഈവന്റുകൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദയിലെ മക്രോണ സ്ട്രീറ്റിലെ ദവാർ ഹന്തസക്കടുത്തുള്ള അമീർ മാജിദ് പാർക്കിലാണ് പരിപാടി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വൈകുന്നേരം 4 മണിമുതൽ രാത്രി 11.55 വരെ പരിപാടി നീണ്ട് നിൽക്കും. വിവിധ രാജ്യങ്ങളിലെ പ്രത്യേക പരിപാടികൾ വിവിധ ദിവസങ്ങളിൽ ആയാണ് അരങ്ങേറുക. മെയ് 13ന് വെള്ളിയാഴ്ചയാണ് ഇന്ത്യൻ പ്രോഗ്രാമുകൾ. പ്രവേശനം സൗജന്യമാണെങ്കിലും ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രേവശനം അനുവദിക്കൂ. കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായക്കാരായ ആളുകൾക്കും ആസ്വദിക്കാവുന്ന വ്യത്യസ്ഥങ്ങളായ കൾച്ചറൽ പ്രോഗ്രാമുകളും മറ്റു വിനോദ പരിപാടികളുമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സൗജന്യ പ്രവേശനത്തിന് ഇവിടെ ക്ലിക്ക് ചെയ്ത് കൊണ്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. (ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, തുടങ്ങിയവ രജിസ്റ്റർ ചെയ്യാൻ നിർബന്ധമാണ്). രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സൗജന്യ ടിക്കറ്റ് തവക്കൽനാ ആപ്ലിക്കേഷനിൽ ചേർക്കണം. പ്രൊഫഷണൽ ക്യാമറകളും വീഡിയോ റെക്കോർഡുകളും അനുവദിക്കുന്നതല്ല.
ലൊക്കേഷൻ മാപ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക
പരിപാടികളുടെ വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ലൊക്കേഷൻ മാപ്പിനും ഇവിടെ ക്ലിക്ക് ചെയ്യുക