സഊദിയിൽ സന്ദർശക വിസയിൽ ഉള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുമതിയില്ല

0
1665

റിയാദ്: വിസിറ്റ് വിസയുള്ളവരെ ഈ വർഷം ഹജ്ജ് ചെയ്യാൻ അനുവദിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മന്ത്രാലയം പ്രതികരിച്ചു. നിയുക്ത ഹജ്ജ് വിസയുള്ളവർക്ക് ഹജ്ജ് നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ, ഹജ്ജിനായി നിയുക്തമാക്കിയ വിസ കൈവശമുള്ളവർക്കോ അല്ലെങ്കിൽ രാജ്യത്തിനുള്ളിൽ നിയമപരമായി താമസിക്കുന്നവർക്കോ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

സഊദി അറേബ്യക്കകത്ത് ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തിനകത്ത് നിന്ന് ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹജ്ജ് രജിസ്ട്രേഷനായി സഹായിക്കുമെന്ന് അവകാശപ്പെടുന്ന സംശയാസ്പദമായ വെബ്‌സൈറ്റുകളെ കുറിച്ച് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓരോ രാജ്യത്തിനും അനുവദിച്ച നിശ്ചിത ക്വാട്ട ഉപയോഗിച്ച് ഈ വർഷം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീർഥാടകരുടെ എണ്ണം ഒരു ദശലക്ഷമായി ഉയർത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജിന് വിദേശ തീർഥാടകർക്ക് ചില നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവരെ തീർത്ഥാടനം നടത്താൻ അനുവദിക്കില്ല. എല്ലാ തീർത്ഥാടകർക്കും രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിനുകൾ നിർബന്ധമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.