റിയാദ്: 31 വർഷം മുമ്പ് ഹിബയും സമാഹും സഊദിയിൽ എത്തിയിരുന്നത് ഒറ്റ ഉടലിൽ ആയിരുന്നു. എന്നാൽ, സങ്കീർണ്ണമായ ശസ്ത്രക്രിയക്കൊടുവിൽ ഇരുവരും പിന്നീട് വേർപിരിയുകയും ഇരു ശരീരമായി ജീവിതം ആരംഭിക്കുകയുമായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
31 വർഷത്തിന് ശേഷം ഇരുവരും സഊദിയുടെ ഈ സ്നേഹത്തിനു വീണ്ടും നന്ദി അറിയിച്ചു. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ അംബാസഡർ, ആർട്ടിസ്റ്റ് ഫയസ് അൽ-മാലികിയോടാണ് ഇരുവരും തങ്ങളുടെ കടപ്പാട് വ്യക്തമാക്കിയത്.
സഊദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഹ്യൂമൻ’ എന്ന പരിപാടിയുടെ ഭാഗമായി സുഡാനിലെത്തിയപ്പോഴാണ് ഫാഇസ് അൽമാലിക് സമാഹിനേയും ഹിബയേയും കണ്ടുമുട്ടിയത്. ഇരുവരുടെയും ആരോഗ്യനില ഫാഇസ് ചോദിച്ചറിയുകയുണ്ടായി. ചെറുപ്പത്തിൽ തങ്ങളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിയ സഊദി അറേബ്യക്കും അതിന് നേതൃത്വം നൽകിയ ഡോ: അബ്ദുല്ല അൽറബീഅയോടുമുള്ള കൂടിക്കാഴ്ചക്കിടയിൽ ഇരുവരും നന്ദി പ്രകടിപ്പിച്ചു.
താൻ രണ്ടുതവണ ജനിച്ചതായി കരുതുന്നതായി ഹീബ പറഞ്ഞു; ആദ്യം ഓംദുർമാനിലെ ലെഫ്റ്റനന്റ് കേണൽ ഹോസ്പിറ്റലിലും രണ്ടാമത്തേത് റിയാദിലെ കിംഗ് ഫൈസൽ ഹോസ്പിറ്റലിലും ആയിരുന്നുവെന്ന് യുവതി പങ്കുവെച്ചു. റിയാദിലെ കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു വേർപിരിയൽ ശസ്ത്രക്രിയ നടത്തിയിരുന്നത്.
സഊദി അറേബ്യയെ മറക്കാനാകില്ല. സഊദി അറേബ്യ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്നാലിപ്പോൾ സഊദിയും അവിടുത്തെ ജനങ്ങളെയും ഒരുപാട് സ്നേഹിക്കുന്നുവെന്നും ഓർമ്മിക്കുന്നുവെന്നും ഹിബ പറഞ്ഞു. മജ്മഅ് ഗവർണറേറ്റിൽ താമസിച്ചിരുന്നതിനാൽ താൻ ‘സുദൈറിന്‍റെ പുത്രി’ (ബിൻത് സുദൈർ) എന്നാണ് കരുതുന്നതെന്ന് സമാഹ് പറഞ്ഞു. സഊദി അറേബ്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവും സമാഹ് പ്രകടിപ്പിച്ചു.
റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ 1991 ഡിസംബറിലാണ് റിയാദിലെത്തിച്ച് സമാഹിനെയും ഹിബയേയും വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ നടത്തിയത്. വളരെ സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു ഇരുവരുടെയുടെയും ശസ്ത്രക്രിയ എന്ന് മാത്രമല്ല, വലിയ വിജയപ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ, ദൈവീക നിശ്ചയമെന്നോണം ഇത് വൻ വിജയകരമാകുകയും ഇരുവരും പിന്നീട് രണ്ട് ശരീരമായി ജീവിതം നയിക്കാൻ പ്രാപ്തമാക്കുകയുമായിരുന്നബു.
വീഡിയോ കാണാം👇