കെഎംസിസി പെരുന്നാൾ ഗിഫ്റ്റ് ബോക്സ്‌ വിതരണം ചെയ്തു

ജിദ്ദ: സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് സഊദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നവരിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും പെരുന്നാൾ ആഘോഷിക്കാൻ വേണ്ട ഭക്ഷണ വിഭവങ്ങൾ അടങ്ങിയ ബോക്സുകൾ വിതരണം ചെയ്തു. എ. സി നിരപ്പ് ശിഹാബ് തങ്ങൾ റിലീഫ് സെൽ മാറാക്കര സി. എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ റമദാൻ റിലീഫ് വിതരണ പരിപാടിയിൽ വെച്ച് കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കെഎംസിസി പെരുന്നാൾ ഗിഫ്റ്റ് ബോക്സ്‌ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ടി. പി കുഞ്ഞുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. കെ സുബൈർ, സി. എച്ച് സെന്റർ ജനറൽ കൺവീനർ സി. അബ്ദുറഹ്മാൻ മാസ്റ്റർ, എ. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ജുനൈദ് പാമ്പലത്ത്, സി. എം ഷമീം, വി. ടി എസ് മാനു തങ്ങൾ, പി. ടി ആലി ഹാജി, വി. ടി കുഞ്ഞിപ്പ തങ്ങൾ, വി. ടി ഹബീബ് തങ്ങൾ, ഷഫീഖ് കണക്കെതിൽ എന്നിവർ സംസാരിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. പി കുഞ്ഞി മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.

പെരുന്നാൾ ഗിഫ്റ്റ് ബോക്സ്‌ വിതരണത്തിന് സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞി മുഹമ്മദ്‌ കൊളമ്പൻ, ബഷീർ നെയ്യത്തൂർ, മുഹമ്മദ്‌ കല്ലിങ്ങൽ, മുജീബ് റഹ്മാൻ നെയ്യത്തൂർ എന്നിവർ നേതൃത്വം നൽകി.