സഊദിയിലെ ഓരോ പ്രദേശത്തെയും പെരുന്നാൾ നിസ്കാര സമയം അറിയാം

0
6549

സഊദിയിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. നാടാകെ ആഘോഷത്തിമർപ്പിലാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ ഒഴിവായ സാഹചര്യത്തിൽ ഏറെ ആഹ്ലാദപൂർവമാണ് പ്രവാസികളും സ്വദേശികളും പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്. സഊദിയിൽ ഓരോ പ്രദേശങ്ങളിളെയും പെരുന്നാൾ നിസ്കാര സമയങ്ങൾ ഇപ്രകാരമാണ്.

മക്ക: 06:04

മദീന: 06:01

റിയാദ്: 05:33

ബുറൈദ: 05:41

ദമാം: 05:17

അബഹ: 05:58

തബൂക്: 06:08

ഹായിൽ: 05:49

അറാർ: 05:46

ജിസാൻ: 05:59

നജ്രാൻ: 05:52

അൽ ബാഹ: 06:00

സകാക: 05:51

ചെറിയ പെരുന്നാൾ നമസ്ക്കാരം സൂര്യോദയത്തെത്തുടർന്ന് 15 മിനുട്ട് കഴിഞ്ഞായിരിക്കുമെന്ന് സഊദി മതകാര്യ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സഊദിക്ക് പുറമെ ഖത്തർ ,യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാനിൽ ഇന്ന് (ഞായറാഴ്ച) മാസപ്പിറവി ദർശിച്ചാൽ നാളെ (തിങ്കളാഴ്ച) യായിരിക്കും മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചെറിയ പെരുന്നാൾ. അല്ലയെങ്കിൽ ചൊവ്വാഴ്ച ആയിരിക്കും ഒമാനിൽ റമദാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാൾ ആഘോഷം.