ജിദ്ദ എയർപോർട്ടിൽ വിമാനത്തിന് തീപിടിച്ചു, സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

0
6064

ജിദ്ദ: ജിദ്ദ എയർപോർട്ടിൽ വിമാനത്തിനു തീപ്പിടിച്ചു. ഗ്രൗണ്ട് സർവീസ് സ്റ്റാഫിന്റെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഉംറ തീർഥാടകരുമായി വന്ന ഒരു ആഫ്രിക്കൻ വിമാനത്തിനാണ് ചെറിയ തോതിൽ തീപിടുത്തം ഉണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലാൻഡിംഗിന് ശേഷം വിമാനത്തിൽ നിന്ന് യാത്രക്കാർ താഴെ ഇറങ്ങുന്നതിനിടയിലായിരുന്നു സംഭവം. വിമാനത്തിന്റെ ടയറിന്റെ ഭാഗത്തായി രൂപപ്പെട്ട തീ അവിടെ ഉണ്ടായിരുന്ന വിമാനത്താവള ഗ്രൗണ്ട് സ്റ്റാഫ് ഉടൻ അണക്കുകയായിരുന്നു

ഇതോടെ മറ്റു ഭാഗങ്ങളിലേക്കും വൈകാതെ ഇന്ധനം നിറച്ച ചിറകിന്റെ ഭാഗത്തേക്കും തീ അണക്കാൻ സാധിച്ചു. സമയോചിത ഇടപെടലിൽ തീ വ്യാപകമാകും മുമ്പ് അണക്കാൻ സാധിച്ചത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.

വീഡിയോ കാണാം 👇

https://malayalampress.com/wp-content/uploads/2022/04/10_ജിദ്ദ-എയർപോർട്ടിൽ-വിമാനത്തിനു-തീപ്പിടിച്ചു-ഗ്രൗണ്ട.mp4