വിദേശത്ത് നിന്നുള്ളവരുടെ ഉംറ സീസൺ അവസാനിക്കുക ശവ്വാൽ 30 ന്

0
1480

റിയാദ്: വിദേശത്ത് നിന്നുള്ളവരുടെ ഉംറ സീസൺ അവസാനിക്കുക ശവ്വാൽ 30 ന് ആയിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“രാജ്യത്തിന് പുറത്ത് നിന്ന് ഉംറ വിസയിൽ വരുന്നവരുടെ ഉംറ സീസൺ ശവ്വാൽ 30 ന് അവസാനിക്കു”മെന്ന് ഹജ്ജ് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകോപനത്തിന് അനുസൃതമായി രാജ്യത്തിന് പുറത്ത് നിന്ന് ഉംറ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ശവ്വാൽ 15 ആയിരിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഈ സീസണിലെ ഉംറ വിസ സ്വീകരിക്കുന്ന അവസാന തീയതി സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി