സഊദിയിൽ കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിക്ക് തുടക്കമായി, ആദ്യഘട്ടം റിയാദ്, ഖസീം, ഹായില്‍ മേഖലയില്‍ (വീഡിയോയും ഫോട്ടോകളും)

0
6138

റിയാദ്: രാജ്യത്ത് കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി, ജല, കൃഷി മന്ത്രിയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനീയർ അബ്ദുൾ റഹ്മാൻ അൽ-ഫദ്‌ലി, ക്ലൗഡ് സീഡിംഗ് പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിന്റെ പ്രവർത്തന പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു.

റിയാദ്, ഖസിം, ഹായിൽ മേഖലകളിൽ ആണ് വിമാനം ഉപയോഗിച്ച് കൃത്രിമമായി ആദ്യ ഘട്ടം കൃത്രിമ മഴ പെയ്യിച്ചത്. ഇതിന്റെ വീഡിയോ മന്ത്രാലയം പുറത്തുവിട്ടു. പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിൽ അസിർ, അൽ ബഹ, തായിഫ് മേഖലകൾ ആണ് ഉൾപെടുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“വ്യാവസായിക മഴ മെച്ചപ്പെടുത്തൽ” പരിപാടി രാജ്യത്തെ മഴയുടെ നിലവിലെ നിരക്കിൽ നിന്ന് വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എങ്കിലും, രാജ്യം ലോകത്തിലെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നായതിനാൽ മഴയുടെ നിരക്ക് ഇത് പ്രതിവർഷം 100 മില്ലിമീറ്ററിൽ കൂടാനും പാടില്ല. സ്ഥിരമായ ജലാശയങ്ങളും നദികളും തടാകങ്ങളും ഉൾപ്പെടാത്ത പ്രദേശമാണ് സഊദി അറേബ്യ.

റിയാദ് മേഖലയിലൂടെയാണ് ആദ്യ പരീക്ഷണങ്ങൾക്ക് തുടക്കമായത്. വിമാനം വഴിയുള്ള പ്രക്രിയയുടെ ആദ്യ ഘട്ടം ഇവിടെ വിജയകരമായി പരീക്ഷിച്ചു. മേഘങ്ങൾ നിരീക്ഷിക്കുന്നതിനും മേഘങ്ങൾ വിതയ്ക്കുന്നതിനുള്ള സ്ഥലങ്ങൾ നിർണ്ണയിക്കുന്നതിനുമായി, നിയുക്ത വിമാനം മേഘങ്ങളുടെ പ്രത്യേക സ്ഥലങ്ങളിൽ “പരിസ്ഥിതി സൗഹൃദ” ഉത്തേജക വസ്തുക്കൾ വിതയ്ക്കുകയാണ് ചെയ്യുന്നത്.

മഴവിതയ്ക്കൽ, സാങ്കേതിക, ലോജിസ്റ്റിക്കൽ സപ്പോർട്ട് എന്നീ മേഖലകളിലെ ശാസ്ത്രജ്ഞർക്കും അന്താരാഷ്ട്ര വിദഗ്ധർക്കും പുറമെ ഏറ്റവും കൃത്യമായ കാലാവസ്ഥാ സാങ്കേതിക വിദ്യകളും കൃത്യമായ റഡാറുകളും സജ്ജീകരിച്ചിരിക്കുന്ന ഒരു ഓപ്പറേഷൻ റൂമും സജ്ജീകരിക്കുന്നുണ്ട്.

വീഡിയോ കാണാം 👇

എന്താണ് കൃത്രിമ മഴ (cloud seeding)?

പ്രത്യേക രാസപദാർഥങ്ങൾ എയർക്രാഫ്റ്റ് ജെറ്റുകൾ വഴി അന്തരീക്ഷത്തിൽ വിതറി സാദാ മേഘങ്ങളെ മഴമേഘങ്ങളാക്കി മാറ്റുന്നതാണ് ഈ പ്രക്രിയ. കാർബണ്ഡൈ ഓക്സൈഡിെൻറ ഖരരൂപമായ ഡ്രൈ ഐസ്, സോഡിയം ക്ലോറൈഡ് പോലുള്ള പരിസ്ഥിതി സൗഹൃദ ജൈവവസ്തുക്കൾ എന്നിവ മേഘങ്ങളിൽ വിതറി കാലാവസ്ഥാ വ്യതിയാനമുണ്ടാക്കി മഴ ഉണ്ടാക്കുന്ന വിദ്യയാണ് ‘ക്ലൗഡ് സീഡിങ്’.

മേഘങ്ങളുടെ അടിയിലൂടെ വിമാനംപറത്തി പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം എന്നീ രാസപദാർഥങ്ങളുടെ കൂട്ടിക്കലർത്തിയാലുണ്ടാകുന്ന ജ്വാലകൾ വമിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ്ങിൽ പ്രക്രിയയിൽ ചെയ്യുന്നത്. മിശ്രിതം മേഘങ്ങളിലെ ജലബാഷ്പത്തെ മഴയായി വീഴാൻ പ്രാപ്തമായ വെള്ളത്തുള്ളിയാകാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

മേഘങ്ങളുടെ തരങ്ങൾ അനുസരിച്ച് സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ചില മാറ്റങ്ങൾ വരുത്തും. കുറഞ്ഞചെലവിൽ നടപ്പാക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ വഴി നല്ല മഴ പെയ്യിപ്പിച്ച് അണക്കെട്ടുകളിലും ജലസംഭരണികളിലും വെള്ളത്തിെൻറ തോത് വർധിപ്പിക്കാനും ജലസുരക്ഷ ഉയർത്താനും സാധിക്കും.


കൃത്രിമ മഴയുമായി സഊദി അറേബ്യ, അഞ്ച് മുതൽ 20 ശതമാനം വരെ മഴ വർധിപ്പിക്കും