തമിഴ് മോട്ടിവേഷണൽ സ്പീക്കർ ശബരിമല മക്കയിൽ, വിശുദ്ധ കിസ്‌വയിൽ സ്വർണ്ണ നൂൽ കോർത്ത് അപൂർവ ഭാഗ്യവും കരസ്ഥമാക്കി ഫാത്വിമ ശബരിമല (വീഡിയോ)

0
10747

റിയാദ്: പ്രശസ്ത തമിഴ് മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്‌ലാം സ്വീകരിച്ചു. സഊദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്‌ലാം ആശ്ലേശം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

”എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന് നിഷ്പക്ഷ മനസോടെ ഖുർആൻ വായിച്ചുതുടങ്ങി. അങ്ങനെയാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു.”- അവർ പറഞ്ഞു.

മക്ക കിസ്‌വ ഫാക്ടറിയിൽ വെച്ചാണ് വിശുദ്ധ കഅ്ബയെ അണിയിക്കാനുള്ള കിസ് വയിൽ സ്വർണ്ണ നൂൽ കോർക്കാൻ ഭാഗ്യം ലഭിച്ചത്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. ഏതൊരു മുസ്‌ലിമും ആഗ്രഹിക്കുന്ന വിശുദ്ധ കഅ്ബക്ക് പുതപ്പിക്കുന്ന കിസ്‌വയിൽ നൂൽ നൂൽക്കാൻ ലഭിച്ച മാഹാഭാഗ്യവും വിശുദ്ധ കഅ്ബയുടെ മുന്നിൽ നിന്ന് കൊണ്ടുള്ള ഫാതിമ ശബരിമലയുടെ സത്യസാക്ഷ്യ പ്രഖ്യാപനവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായി.

പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകൾ ഫാത്വിമയുടെ പേരുതന്നെ സ്വീകരിക്കാൻ കാരണമെന്നും ശബരിമല വ്യക്തമാക്കിയിരുന്നു. കഅ്ബയെ പുതപ്പിക്കുന്ന പ്രത്യേക വിരിപ്പായ കിസ്‌വ നിർമാണ കേന്ദ്രത്തിൽ പ്രത്യേക അതിഥിയായി സന്ദർശിക്കാനും അവർക്ക് അവസരം ലഭിച്ചിരുന്നു. കേന്ദ്രം സന്ദർശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കിസ്‌വ ഫാക്ടറിയിൽ വെച്ച് ഫാതിമ ശബരിമല കിസ്‌വയിൽ സ്വർണ്ണ നൂൽ കോർക്കുന്നതിന്റെ വീഡിയോ കാണാം👇

https://malayalampress.com/wp-content/uploads/2022/04/9_தீண்டாமை-ஜாதி-இஸ்லாத்தில்-இல்லை-உங்களை-அவர்கள்-வெற.mp4
https://twitter.com/i_M_Gaffariz/status/1517939847733952514?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1517939847733952514%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalampress.com%2F2022%2F04%2F25%2F22093