സഊദിയിലെ നാല് നഗരികളിലേക്ക് സർവ്വീസ് പ്രഖ്യാപിച്ച് എയർ അറേബ്യ, മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് അനുഗ്രഹമാകും

0
4419

റിയാദ്: യു.എ.ഇ വിമാനകമ്പനിയായ എയര്‍ അറേബ്യ സഊദിയിലേക്കുള്ള വിമാനസര്‍വിസുകള്‍ പുനരാംരംഭിക്കുന്നു. നിലവിൽ സഊദിയുടെ വിവിധ വിമാനത്താവളങ്ങളിലേക്ക് നടത്തുന്ന സർവ്വീസുകൾക്കൊപ്പം നാല് സർവ്വീസുകൾ കൂടി പുനഃരാരംഭിക്കുന്നത് കണക്ഷൻ സർവ്വീസുകൾ വഴി നാട്ടിലേക്ക് പോകുന്ന സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമാകും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് സഊദിയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് എയര്‍ അറേബ്യ സര്‍വീസ് നടത്തുക. താഇഫ്, അല്‍ജൗഫ്, ഖസീം, ഹായിൽ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 28 മുതല്‍ നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്. ഇതോടെ, ഈ മേഖലകളിൽ നിന്ന് ഷാർജ വഴി കണക്ഷൻ വിമാനങ്ങളും ലഭ്യമായിതുടങ്ങും.

ഇതോടെ, ഈ ഭാഗങ്ങളിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പോകാനായി ഷാർജ വഴി എയർ അറേബ്യ കണക്ഷൻ വിമാനങ്ങൾ ആശ്രയിക്കാനാകും. ഇത് ഏറെ ആശ്വാസമായിരിക്കും ഈ മേഖലയിലെ പ്രവാസികൾക്ക് നൽകുക. നിലവിൽ കരിപ്പൂർ ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലേക്കും എയർ അറേബ്യ സർവ്വീസുകൾ നടത്തുന്നുണ്ട്.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഷാർജ വഴിയുള്ള കണക്ഷൻ സർവ്വീസുകൾ ഏറെ അനുഗ്രഹവുമാണ്. ഈ ഗണത്തിലേക്ക് സഊദിയിൽ നിന്നുള്ള കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് സർവ്വീസുകൾ ആരംഭിക്കുന്നത് സഊദി പ്രവാസികൾക്ക് കൂടുതൽ ആശ്വാസം പകരും.