റിയാദ്: കഴിഞ്ഞ നാല് വർഷത്തിനിടയിൽ സഊദി സിനിമ മേഖലാ മികച്ച മുന്നേറ്റം നടത്തി. ഇക്കാലയളവിനിടയിൽ ടിക്കറ്റുകളുടെ വിൽപ്പന 30.8 ദശലക്ഷം കവിഞ്ഞതായാണ് കണക്കുകൾ. 2018 ഏപ്രിലിൽ ആരംഭിച്ചതു മുതൽ ഫിലിം കമ്മീഷൻ 20 നഗരങ്ങളിലായി 518 സ്‌ക്രീനുകളുള്ള 56 തിയേറ്ററുകൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. അതിൽ 22 സഊദി സിനിമകൾ ഉൾപ്പെടെ 1,144 സിനിമകൾ പ്രദർശിപ്പിച്ചു. 38 രാജ്യങ്ങളിൽ നിന്നുള്ള 22 ഭാഷകളിലെ സിനിമകൾക്കായി 30,860,956 ടിക്കറ്റ് വിൽപ്പന നടത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാധ്യമ വിപണിയുടെ വലിപ്പം വർധിപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമത്തിന്റെ ചട്ടക്കൂടിനുള്ളിൽ, സാമ്പത്തിക വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ കഴിയുന്ന അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 4,439 സഊദി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും സിനിമാ മേഖല സംഭാവന നൽകിയിട്ടുണ്ട്.

സഊദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും, വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, മാധ്യമങ്ങളെ സമ്പദ്‌വ്യവസ്ഥയുടെ തന്ത്രപരമായ പോഷകനദിയാക്കി മാറ്റുകയും രാജ്യത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്ന മേഖലകളിലൊന്നായി മാറുകയും ചെയ്യുകയാണ് സഊദി ലക്ഷ്യമിടുന്നത്.