ന്യുമോണിയ ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

0
3600

ജിദ്ദ: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ടു. കൊണ്ടോട്ടി ബ്ലോക്ക് ഓഫീസ് റോഡിൽ താമസിക്കുന്ന ആനക്കച്ചേരി മുജീബ് റഹ്മാൻ (42) ആണ് ജിദ്ദയിൽ നുമോണിയ ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ചയായി ജിദ്ദ നാഷനണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യ: വലിയപറമ്പ് മാണിശ്ശേരി ഏറിയാടൻ ജമീല. മക്കൾ: മുഹമ്മദ് സിനാൻ, ആയിശ ഫഹിയ, സൻസ.

മയ്യത്ത് ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.