തട്ടിപ്പ്: സഊദി വ്യാപാരിക്ക് ഒറ്റരാത്രി നഷ്ടപ്പെട്ടത് 1.1 കോടി റിയാൽ

0
3542

റിയാദ്: സൗദിയിലെ പ്രമുഖ വ്യാപാരിക്ക് തട്ടിപ്പിലൂടെ ഒറ്റരാത്രി 1.1 കോടി റിയാൽ നഷ്ടപ്പെട്ടു. പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഹാക്ക് ചെയ്താണ് വ്യാപാരിയുടെ അക്കൗണ്ടിൽ നിന്ന് ഒറ്റരാത്രി 1.1 കോടി റിയാൽ പിൻവലിച്ചത്. സഊദി അഭിഭാഷകൻ ആസിം അൽഈസയാണ് തട്ടിപ്പ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിൻനമ്പർ കൂടാതെയാണ് ഇവ ഹാക്ക് ചെയ്ത് ഭീമമായ പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്. പിൻനമ്പർ കൂടാതെ എങ്ങിനെയാണ് പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഹാക്ക് ചെയ്ത് ഇത്രയും ഭീമമായ തുക ഒപ്പു കൂടാതെ പിൻവലിച്ചതെന്ന കാര്യം ആശ്ചര്യകരമാണ്.

ബാങ്കിംഗ് ജുഡീഷ്യറി അനുസരിച്ച് ഉടമ ഒപ്പുവെക്കാതെ ബാങ്കിൽ നിന്ന് പണം പുറത്തേക്ക് പോകാൻ പാടില്ല. ഒപ്പില്ലാതെ ഹാക്കിംഗ് സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ബാങ്കിനാണെന്നും അഭിഭാഷകൻ ആസിം അൽഈസ പറഞ്ഞു. ഈ കേസ് ഇപ്പോൾ കേന്ദ്ര ബാങ്കിന്റെ മുന്നിലാണ്.