മയക്കുമരുന്ന് കടത്തിന് പുതിയ മാർഗങ്ങൾ, ഇത്തവണ പിടിച്ചെടുത്തത് ലിഫ്റ്റ് സ്പെയർ പാർട്സുകളിൽ ഒളിപ്പിച്ച നിലയിൽ

0
2790

റിയാദ്: സഊദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയതോടെ രാജ്യത്തേക്ക് മയക്കു മരുന്നുകൾ കടത്താൻ പുതിയ മാർഗങ്ങൾ കണ്ടെത്തി കള്ളക്കടത്ത് സംഘം. രാജ്യത്തേക്കുള്ള ചരക്കുകൾക്കുള്ളിൽ അതി വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ നിരവധി തവണ മയക്കുമരുന്ന് കടത്തിയത് പിടികൂടിയെങ്കിലും ഇത്തവണ സംഘം കണ്ടെത്തിയ മാർഗ്ഗം ഏറെ ആശ്ചര്യപ്പെടുത്തുന്നതാണ്. മെഷീനുകൾ, ഉപകരണങ്ങൾ എന്നിവക്ക് പുറമെ എലിവേറ്ററുകൾക്കുള്ള സ്‌പെയർ പാർട്‌സ് എന്നിവയിൽ അതി വിദഗ്ധമായി ഒളിപ്പിച്ച നികയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തിന്റെയും യുവാക്കളുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് കള്ളക്കടത്തും പ്രൊമോഷൻ ശൃംഖലകളുടേയും സുരക്ഷാ തുടർനടപടികളാണ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു. മെഷീനുകൾ, ഉപകരണങ്ങൾ, എലിവേറ്ററുകൾക്കുള്ള സ്‌പെയർ പാർട്‌സ് എന്നിവയിൽ ഒളിപ്പിച്ച നിലയിൽ 456,000 ആംഫെറ്റാമൈൻ ഗുളികകൾ ആണ് പിടിച്ചെടുത്തത്. ചരക്ക് സ്വീകരിക്കാൻ എത്തിയവരെയും പിടികൂടിയിട്ടുണ്ട്.

വിദേശികൾ ഉൾപ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ മൂന്ന് പേർ ഈജിപ്ഷ്യൻ പൗരന്മാരും ഒരാൾ സിറിയൻ പൗരനും രണ്ട് സഊദി പൗരന്മാരുമാണ് അറസ്റ്റിലായത്. ജിദ്ദ, റിയാദ് ഗവർണറേറ്റ് പരിധിക്കുള്ളിലുള്ളവരാണ് സഊദി പൗരന്മാർ.

ആഭ്യന്തര മന്ത്രാലയം, അതിന്റെ എല്ലാ സുരക്ഷാ മേഖലകളോടും കൂടിയും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുമായി ഏകോപിപ്പിച്ച്, രാജ്യത്തേയും യുവാക്കളെയും മയക്കുമരുന്നിന് ലക്ഷ്യം വയ്ക്കാൻ പ്രലോഭിപ്പിക്കപ്പെടുന്ന ആരെയും നേരിടുന്നത് തുടരുകയാണെന്ന് അൽ നുജൈദി കൂട്ടിച്ചേർത്തു.

വീഡിയോ 👇