റിയാദ്: തവക്കൽനയിൽ പ്രവേശിക്കുമ്പോൾ ചില ഗുണഭോക്താക്കൾക്ക് പ്ലാറ്റിനം, വെള്ളി, വെങ്കലം എന്നിവയുൾപ്പെടെ മെഡലുകൾ കാണുന്നത് വിശദീകരിച്ച് തവക്കൽന. അടുത്ത ദിവസങ്ങളിലാണ് ചിലയാളുകളുടെ ആപ്ലിക്കേഷനിൽ കയറുന്ന വേളയിൽ വിവിധ ഗ്രേഡുകളിലെ മെഡലുകൾ കാണാൻ തുടങ്ങിയത്. ഇതെ തുടർന്ന് ആപ്ലിക്കേഷൻ തന്നെ ഇത് വിശദീകരിച്ച് രംഗത്തെത്തി. അവയവദാനത്തിനുള്ള മെഡലുകളും മറ്റുള്ളവ ചാരിറ്റബിൾ ദാനങ്ങൾക്കുമായാണ് ഇവ സജ്ജീകരിച്ചിരിക്കുന്നതെന്നും അവയിൽ ഓരോന്നിനും വ്യത്യസ്ത നിറങ്ങളുണ്ടെന്നും തവക്കൽന വിശദീകരിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവയവദാനത്തിനുള്ള മെഡലുകൾ സഊദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനാണ് നൽകുന്നത്. ഓർഗാനിക് പോരായ്മകളുള്ള രോഗികൾക്ക് അവയവദാതാക്കൾ ചെയ്യുന്ന ത്യാഗത്തിന് സാമൂഹികമായ വേർതിരിവായി കണക്കാക്കുന്നതായാണ് ധാർമ്മിക പിന്തുണയായി മെഡലുകൾ നൽകുന്നത്.
എല്ലാ അവയവങ്ങളുടെയും ദാതാക്കൾക്ക് നൽകുന്ന സ്വർണ്ണ മെഡൽ, രണ്ടോ അതിലധികമോ അവയവങ്ങൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ദാതാക്കൾക്ക് നൽകുന്ന വെള്ളി മെഡൽ, ഒരു അവയവമുള്ള ദാതാക്കൾക്ക് നൽകുന്ന വെങ്കല മെഡൽ എന്നിവയാണ് അവയവ ദാത്താക്കൾക്ക് നൽകുന്ന മെഡലുകൾ.
മെഡലിന്റെ നിറവും ഗുണഭോക്താവിന്റെ സംഭാവന വിഭാഗവും കാണിക്കുന്നതിനായി ആപ്പിൽ പ്രവേശിക്കുന്നതിന്റെ തുടക്കത്തിൽ കാണുന്ന വെള്ളി മെഡലിൽ ക്ലിക്ക് ചെയ്‌താൽ മനസിലാക്കാം.
ജീവകാരുണ്യത്തിനും ജീവകാരുണ്യ സംഭാവനകൾക്കുമുള്ള മെഡലുകൾ “ഇഹ്സാൻ” പ്ലാറ്റ്‌ഫോമാണ് നൽകുന്നത്. മൊത്തം സംഭാവനകൾ 10 ദശലക്ഷം റിയാലോ അതിൽ കൂടുതലോ എത്തിയവർക്ക് പ്ലാറ്റിനം മെഡലും 5 മുതൽ 9.9 ദശലക്ഷം റിയാൽ വരെ സംഭാവന ചെയ്തവർക്കുള്ള ഡയമണ്ട് മെഡലും ഉൾപ്പെടെയുള്ളവയാണ് ദാനധർമ്മങ്ങൾക്കും ജീവകാരുണ്യ സംഭാവനകൾക്കുമുള്ള മെഡലുകളിൽ ഉൾപ്പെടുന്നത്.
ദാനധർമ്മങ്ങൾക്കും സംഭാവനകൾക്കുമുള്ള മെഡലുകളിൽ സ്വർണം, വെള്ളി, വെങ്കലം എന്നിവയും ഒന്ന് മുതൽ അഞ്ച് ഡിഗ്രി വരെയുള്ള മെഡലുകളും ഉൾപെടും. “തവക്കൽന” ആപ്ലിക്കേഷൻ അതിന്റെ ഗുണഭോക്താക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്യാനും അതുപോലെ ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിലേക്ക് ദാനം ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.