ജിദ്ദ: ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റയുടെ ജവഹർ ബാലവേദി വിഭാഗം പ്രസിഡന്റ് സ്റ്റീവ് കൊച്ചിട്ടി ജോർജ്ജിന് ഒ ഐ സി സി ജില്ല കമ്മിറ്റി യാത്രയപ്പു നൽകി. പരിപാടിയിൽ ഒ ഐ സി സി ജില്ല പ്രസിഡന്റ് അനിൽകുമാർ പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ഒ ഐ സി സി ജില്ല കമ്മിറ്റി വക ഉപഹാരം അദ്ദേഹം സ്റ്റീവ് കൊച്ചിട്ടി ജോർജിനു കൈമാറി. ഗ്ലോബൽ മെമ്പർ അലി തേക്കുതോട്, വെസ്റ്റേൺ റീജിയൺ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജില്ല വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം, മഹിളാ ജില്ലാ പ്രസിഡന്റ് ബിജി സജി, ജനറൽ സെക്രട്ടറി സിയാദ് പടുതോട്, ഖജാൻജി വർഗീസ് സാമുവൽ, സ്നേഹ സ്വാന്തനം ജിദ്ദ കോർഡിനേറ്റർ സജി ജോർജ് കുറുങ്ങാട്ട്, നിഷാദ് നിസാർ യാമ്പു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.