തൃശൂർ: തൃശൂരിൽ മാതാപ്പിതാക്കളോട് മകന്റെ കണ്ണില്ലാത്ത ക്രൂരത. മാതാപിതാക്കളെ ഓടിച്ചിട്ട് വെട്ടികൊലപ്പെടുത്തിയ പ്രതി അമ്മയുടെ മുഖം വെട്ടി നുറുക്കി വികൃതമാക്കി. വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിലാണ് ഇന്ന് രാവിലെ മനസാക്ഷിയെ മരവിപ്പിച്ച ക്രൂരത അരങ്ങേറിയത്. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. 31കാരനായ മകൻ അനീഷാണ് ഇവരെ കൊലപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇഞ്ചുക്കുണ്ടില്‍ വീടിനു മുന്നിലെ റോഡരികില്‍ വച്ചാണ് കൊലപാതകം നടന്നത്. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. അച്ഛന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
അനീഷും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നു രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർ പ്രാണ രക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
കൊലയ്ക്കു ശേഷം ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ച ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അവിവാഹിതനാണ്. പൊലീസ് എത്തിയപ്പോഴേക്കും ദമ്പതികൾ മരിച്ചിരുന്നു. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. അഭിഭാഷകയായ ഇവർ വിവാഹശേഷം ഭർതൃഗൃഹത്തിലാണു താമസം. അനീഷ് അവിവാഹിതനാണ്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചു വരികയാണ്.