പബ്ലിക് സെക്റ്റർ ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ പുതിയ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി

0
1616

റിയാദ്: പബ്ലിക് സെക്റ്റർ ജീവനക്കാർക്ക് അവരുടെ വ്യക്തിഗത, തൊഴിൽ വിവരങ്ങൾ പരിശോധിക്കാനും അവലോകനം ചെയ്യാനും മന്ത്രാലയത്തിന്റെ ആപ്പ് വഴി കഴിയുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുമേഖലാ ജീവനക്കാർക്ക് അവരുടെ തൊഴിൽ ഡാറ്റ, യോഗ്യതകൾ, സേവന വർഷങ്ങളുടെ എണ്ണം, രേഖകൾ, അസുഖ അവധികൾ, അതുപോലെ അവർ സമർപ്പിച്ച പരാതികളുടെ നില എന്നിവ അവലോകനം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്ന ഫീച്ചർ ചേർത്തതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

2022 ഫെബ്രുവരി 1 മുതൽ 3 വരെ റിയാദിൽ നടന്ന LEAP കോൺഫറൻസിലാണ് വ്യക്തികൾക്കായുള്ള ആപ്ലിക്കേഷൻ നേരത്തെ ആരംഭിച്ചിരുന്നത്. “വൺ ഐ ഓൺ ദ സ്റ്റാർസ്” എന്ന പേരിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് സമ്മേളനം സംഘടിപ്പിച്ചത്. ഏകീകൃത ആപ്ലിക്കേഷനിൽ സേവനങ്ങൾ സംയോജിപ്പിക്കുന്നതിന് പുറമേ, ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ആപ്പ് ലക്ഷ്യമിടുന്നു.

നിയമങ്ങളും നിയന്ത്രണങ്ങളും അവലോകനം ചെയ്യുക, മന്ത്രാലയവുമായി ആശയവിനിമയം നടത്തുക, ഡിജിറ്റൽ കാർഡുകൾ അവലോകനം ചെയ്യുക, തൊഴിൽ തർക്കങ്ങൾ നേരിട്ട് പരിഹരിക്കുക, തൊഴിൽ വ്യവസ്ഥയുടെ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക, തൊഴിൽ ഡാറ്റ അവലോകനം ചെയ്യുക, അസുഖ അവധി ട്രാക്കുചെയ്യുക തുടങ്ങി ആപ്പിൽ നിരവധി സേവനങ്ങളാണ് ഉൾപ്പെടുന്നത്.

മന്ത്രാലയമോ അതിന്റെ ഏതെങ്കിലും ശാഖകളോ സന്ദർശിക്കാതെ തന്നെ എല്ലാവർക്കും അവർക്കാകാശ്യമായ സേവനങ്ങളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനും മന്ത്രാലയത്തിന്റെ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും ഡിജിറ്റൈസ് ചെയ്യാനുമുള്ള ശ്രമത്തിന്റെ ഫലമായാണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തത്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആപ്പിൾ ഉപഭോക്താക്കൾക്ക് https://apps.apple.com/app/id1559882070 എന്ന ലിങ്കും ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp എന്ന ലിങ്കിലും കയറാം. നിലവിൽ ആൻഡ്രോയ്ഡ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടില്ല.