സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്കും സാമൂഹ്യ അകലവും തുടരണം

0
3952

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങൾ പിൻവലിച്ചത്. എന്നാൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നടപടി ഉണ്ടാവില്ല. എന്നാൽ, കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്നത് പ്രകാരമുള്ള മാസ്കും ശുചിത്വവും തുടരണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമം പ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്.