മക്ക: വിശുദ്ധ സ്ഥലങ്ങളുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അറഫാത്ത് പ്രദേശത്തെ ജബലുറഹ്മ (കരുണയുടെ പർവ്വതം) യോട് ചേർന്നുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനുമുള്ള പദ്ധതി ആരംഭിച്ചതായി കിദാന ഡവലപ്‌മെന്റ് കമ്പനി പ്രഖ്യാപിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വർഷം മുഴുവനും ജബലുഹ്മയ്ക്ക് ചുറ്റുമുള്ള പ്രദേശത്തെ തീർത്ഥാടകർക്കും സന്ദർശകർക്കും ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന് സേവനങ്ങളും സൗകര്യങ്ങളും നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 200,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പദ്ധതിയിൽ സ്ഥലത്തെ ഉയർത്തി കൂടുതൽ സൗകര്യപ്രദമാക്കുന്ന സേവനങ്ങളുടെ ഒരു പാക്കേജ് ഉൾപ്പെടുന്നു.

സന്ദർശകരുടെ ബസുകൾക്കും വാഹനങ്ങൾക്കുമായി പൊതു പാർക്കിംഗ് സ്ഥലങ്ങൾ, ടോയ്‌ലറ്റുകളുടെ നവീകരണം, പുതിയ ടോയ്‌ലറ്റുകളുടെ നിർമ്മാണം, ജബലുറഹ്മയിലും പരിസര പ്രദേശങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കൽ, ചൂട് കുറക്കുന്നതിന് സഹായിക്കുന്ന വെള്ളം സ്പ്രേ ചെയ്യുന്നതിനുള്ള തൂണുകളുടെ വികസനം, കുടിവെള്ള ടാപ്പുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഭക്ഷണ വില്പ്പന കേന്ദ്രങ്ങളായി റസ്റ്റോറന്റുകളും കഫേകളും, ഗൈഡിംഗ് സിസ്റ്റം, ടിവി ചാനലുകൾക്കായുള്ള പ്ലാറ്റ്‌ഫോമുകൾ, സുരക്ഷാ വാച്ച്ടവറുകൾ, തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്ന സർക്കാർ ഏജൻസികൾക്കായി പ്രത്യേക കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് പുറമേ ഹരിത പ്രദേശങ്ങൾ, പ്രത്യേക ഇരിപ്പിട കേന്ദ്രങ്ങൾ, നടപ്പാതകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.