മദീന റോഡിൽ വാഹനാപകടം: അധ്യാപികയും യുവാവും മരണപ്പെട്ടു

0
2490

മദീന: അധ്യാപകരെ കൊണ്ടുപോകുന്ന വാഹനം അപകടത്തിൽ പെട്ട് അധ്യാപികയും യുവാവും മരണപ്പെട്ടു. ഹായിൽ – മദീന റോഡിൽ ഇന്ന് രാവിലേയാണ് അപകടം. അപകടത്തിൽ മറ്റൊരു യുവാവിന് നിസാര പരിക്കുകളുമുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദീന അൽ മുനവ്വറ റോഡിലെ ഹായിലിന് തെക്ക് സഖ്ഫ് ഗ്രാമത്തിലെ ജംഗ്ഷനിൽ രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഹായിൽ നഗരത്തിന് തെക്ക് സെക്ടറിലെ “അൽ-മുഖ്ത്‌ലഫ്” ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് മരണപ്പെട്ട അധ്യാപിക ജോലി ചെയ്തിരുന്നത്.

സുരക്ഷാ അധികാരികളും റെഡ് ക്രസന്റ് ടീമുകളും സ്ഥലത്തെത്തിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.