രണ്ട് വർഷത്തിന് ശേഷം കൊവിഡ് മരണമില്ലാതെ സഊദി, ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഇനി 90 രോഗികൾ മാത്രം

0
958

റിയാദ്: കൊവിഡ് മഹാമാരി മരണം റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതാദ്യമായി ഒരൊറ്റ കൊവിഡ് മരണം പോലും രേഖപ്പെടുത്താത്ത ദിനമായി ഇന്ന്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒറ്റ കൊവിഡ് മരണം പോലുമിലാത്ത ദിനമെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 116 രോഗികളും 298 രോഗമുക്തിയുമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ ബാധിച്ച് ഒരു മരണത്തിനും സാക്ഷ്യം വഹിക്കാത്തതും കൊറോണ വൈറസ് കേസുകൾ താഴുന്നതും തുടരുന്നതിനാൽ, കൊറോണ മഹാമാരിയെ ചെറുക്കുന്നതിൽ രാജ്യം അതിന്റെ പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും ഫലം ചെയ്തുവെന്നതിന്റെ നേർസാക്ഷ്യമാണ്.

നിലവിൽ 6,547 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള 90 പേർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,51,296 ഉം രോഗമുക്തരുടെ എണ്ണം 7,35,699 ഉം മരണം 9,050 ഉം ആണ്. നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.92 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.