റിഹാബ് അൽ സഹ്റാനിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി, വൻ ജനാവലി സാക്ഷിയായി

0
7270

ജിദ്ദ: വ്യാഴാഴ്ച ജിദ്ദയിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ട സഊദി വനിത റിഹാബ് അൽ സഹ്റാനിയുടെ മയ്യിത്ത് മക്കയിൽ ഖബറടക്കി. മയ്യത് നിസ്കാരത്തിലും ഖബറടക്കത്തിലും വൻ ജനാവലിയാണ് പങ്കെടുത്തത്. ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം മക്കയിലെ ഹറം മസ്ജിദിൽ വെച്ച് നടന്ന മയ്യത് നിസ്കാര ശേഷം മയ്യിത്ത് നമസ്കാരം വിശുദ്ധ നഗരത്തിലെ അൽ ശുഹദാ ഖബർസ്ഥാനിയിലാണ് ഖബറടക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് നടത്തിയ ക്രൂര ആക്രമണത്തിൽ ഭാര്യ മരണപ്പെടുകയായിരു‌ണു. കൊലയാളിയായ ഭർത്താവ് കിഴക്കൻ ജിദ്ദയിലെ അൽ സമീർ ജില്ലയിലെ വീട്ടിൽ വച്ച് കുറ്റകൃത്യം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചുവരികയാണ്.

കൊലക്കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ താനും മറ്റ് കുടുംബാംഗങ്ങളും കണ്ടിരുന്നതായി കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി ജമീല അൽ സഹ്‌റാനി പറഞ്ഞു. തന്റെ സഹോദരിയുടെ കൊലയാളിയെ പോലീസ് സ്റ്റേഷനിൽ കണ്ടപ്പോൾ തനിക്ക് സ്വയം നിയന്ത്രിക്കാനായില്ലെന്ന് അൽ ജമീല സഹ്‌റാനി വെളിപ്പെടുത്തിയിരുന്നു.

കൊലയാളിയായ സഹോദരി ഭർത്താവിനെതിരെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തുമെന്ന് സുരക്ഷാ അധികാരികൾ തനിക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഉറപ്പ് നൽകിയതായി ജമീല അൽ സഹ്‌റാനി പറഞ്ഞു. കൊല്ലപ്പെട്ട സഹോദരിയുടെ മുൻ ഭർത്താവും പരിക്കേറ്റ പെൺകുട്ടിയുടെ പിതാവും പ്രതിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ അഞ്ച് അയൽവാസികളും സിവിൽ ഡിഫൻസ് അഗ്നിശമന സേനാംഗങ്ങളും പ്രത്യേകം കേസുകൾ നൽകും.

ജിദ്ദയിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റു ചെയ്തു, പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, പൊള്ളലേറ്റ കുട്ടി ചികിത്സയിൽ തുടരുന്നു