റിയാദ്: ജിസാനിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നുണ്ട്. യുവാക്കൾ തമ്മിൽ പരസ്പരം ഏറ്റുമുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജിസാനിലെ അൽ-മുത്‌ല സ്ട്രീറ്റിൽ വെച്ചാണ് സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആളുകളെ ദ്രോഹിക്കുകയും അവരുടെ ജീവന് ഭീഷണിയുയർത്തുകയും ചെയ്യുന്നതിനാൽ, മനഃപൂർവമായ ആക്രമണം കഠിനമായ ശിക്ഷ അർഹിക്കുന്ന കുറ്റമാണ് രാജ്യത്ത്. ഈ വിഷയത്തിൽ ബാധകമായ നിയമനടപടികൾക്ക് അനുസൃതമായി, പ്രതികളെ അറസ്റ്റുചെയ്യുന്നതിന് അത്തരം തരത്തിലുള്ള വീഡിയോ ക്ലിപ്പുകൾ ബന്ധപ്പെട്ട അധികാരികൾ ഉപയോഗപ്പെടുത്താറുണ്ട്. ഈ സംഭവത്തിലും പ്രതികൾ ഉടൻ പിടിയിലായേക്കും.