ജിദ്ദയിൽ യുവാവിന്റെ ആസിഡ് ആക്രമണം, ഭാര്യ കൊല്ലപ്പെട്ടു, കുഞ്ഞിന് പൊള്ളലേറ്റു

0
3803

ജിദ്ദ: ജിദ്ദയിൽ യുവാവിന്റെ ആസിഡ് ആക്രമണത്തിൽ ഭാര്യ പൊള്ളാലെറ്റ് മരിച്ചു . കുടുംബ കലഹത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു വയസുകാരിയായ കുട്ടിക്ക് പൊള്ളാലേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജിദ്ദ നിവാസികളെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്. യുവതിയെ അടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുടുംബ കലഹത്തെ തുടർന്നുണ്ടായ ആക്രമണമാണ് ഗുരുതരമായ ആസിഡ് ആക്രമണത്തിലേക്ക് എത്തിച്ചത്. ജിദ്ദയിലെ ഒരു പ്രദേശത്ത് നടന്ന ആക്രമണത്തിൽ യുവതിയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഒരു പൗരൻ തന്റെ ഭാര്യയ്ക്കും കുഞ്ഞിനും നേരെ ആസിഡ് ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു മകൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

യുവതിയെയും മകളെയും റെഡ് ക്രസന്റ് എത്തിയാണ് ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് യുവതി അന്ത്യശ്വാസം വലിച്ചത്. പെൺകുട്ടി ഇപ്പോഴും വൈദ്യ പരിചരണത്തിലാണ്, അതേസമയം ഇര പിതാവ് അനാഥയായിരുന്നുവെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. .