നിറഞ്ഞുകവിഞ്ഞ് ഇരു ഹറമുകൾ, ആത്മനിർവൃതിയിൽ ആദ്യ തറാവീഹ് (വീഡിയോ)

0
3884

മക്ക: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ റമദാനിൽ ഹറമിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ. ഈ വർഷത്തെ അനുഗ്രഹീതമായ റമദാനിലെ ആദ്യ രാത്രിയിൽ, ആത്മീയ അന്തരീക്ഷത്തിൽ, ആദ്യ രാത്രിയിൽ തറാവീഹ് നിസ്കാരങ്ങൾക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും മുഴുവൻ ഭാഗങ്ങളിലേക്കും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇരു ഹറമുകളിലെയും മുഴുവൻ ശേഷിയും ആരാധനകൾക്കായി ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിശ്വാസികൾക്ക് സമാധാനത്തോടെയും സന്തോഷത്തൊടെയും സുരക്ഷിതമായും ആരാധനകളിലേർപ്പെടുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ബന്ധപ്പെട്ട വകൂപ്പുകൾ സജ്ജീകരിച്ചിരുന്നു. ഹറമിൽ ഉംറക്കാർക്കും അല്ലാത്തവർക്കും പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മത്വാഫും താഴത്തെ നിലയും ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. കിംങ് ഫഹദ് കവാടം, കിംങ് അബ്ദുൽ അസീസ് കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്.

മസ്ജിദുൽ ഹറാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറേഷൻ പ്ലാനാണു റമദാനിൽ പ്രാവർത്തികമാക്കുന്നത്. ഉംറ നിർവഹിക്കുന്നതിന് അനുമതിപത്രം ആവശ്യമാണ്. എങ്കിലും നിസ്കരിക്കാനെത്തുന്നവർക്ക് ഹറമിലേക്കും മുറ്റങ്ങളിലേക്കും അനുമതിപത്രമില്ലാതെ പ്രവേശിക്കാനാകും.