10,000 കുതിരശക്തിയുള്ള ഇലക്ട്രിക് മോട്ടോർ തദ്ദേശീയമായി നിർമ്മിച്ച് സഊദി അറേബ്യ

0
2119

റിയാദ്: പ്രധാന ഇലക്ട്രിക് മോട്ടോറുകളുടെ നിർമ്മാണം പ്രാദേശികവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സഊദി അറേബ്യയിലെ ഏറ്റവും വലിയ പൂർണ്ണമായി നിർമ്മിച്ച ഇലക്ട്രിക് ഇൻഡക്ഷൻ മോട്ടോർ കമ്മീഷൻ ചെയ്തു. 10,000 കുതിരശക്തിയുള്ള എഞ്ചിൻ ആണ് അരാംകൊ കമ്മീഷൻ ചെയ്തത്.

ഓൺഷോർ ഗ്യാസ് പ്ലാന്റിലെ ഗ്യാസ് കംപ്രസർ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിർമ്മാണം. പൂർണ്ണമായും ആഭ്യന്തരമായി നിർമ്മിച്ച ഈ എഞ്ചിൻ രാജ്യത്തിന്റെ പ്രധാന വാതക ശൃംഖലയ്ക്ക് പ്രകൃതി വാതകം നൽകുന്നതിന് സഹായകരമാകും.

സഊദി അരാംകോയുടെ എൻജിനീയറിങ്/പ്രാദേശിക മേഖലയിലെ വിദഗ്ധരുടെ ശ്രമഫലമാണ് ഈ നേട്ടം. വിഷൻ 2030 ന് അനുസൃതമായി രാജ്യത്തെ ഒരു പ്രമുഖ വ്യാവസായിക ശക്തിയാക്കി മാറ്റുന്നതിനുള്ള പ്രാദേശികവൽക്കരണ ശ്രമങ്ങൾക്ക് സഊദി അരാംകോ നേതൃത്വം നൽകുന്നത് തുടരുന്നുവെന്ന് അരാംകൊ ചീഫ് എഞ്ചിനീയർ ഖാലിദ് അൽ ഖഹ്താനി പറഞ്ഞു. എണ്ണ, വാതക മേഖലയിൽ ഏറ്റവും പ്രധാനമാണ് ഇലക്ട്രിക് മോട്ടോറുകൾ.