കുവൈറ്റിൽ വൻ തീപിടുത്തം; നിരവധി കടകൾ കത്തിനശിച്ചു

0
4857

കുവൈത്ത്സിറ്റി: കുവൈത്തിൽ വാണിജ്യ കേന്ദ്രത്തിൽ വൻ അഗ്നിബാധ. മുബാറക്കിയ മാർക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിബാധയെ തുടർന്ന് നിരവധി കടകൾക്ക് തീപ്പിടിച്ചു. നിരവധി കടകൾ കത്തി നശിക്കുന്ന വൻ അഗ്നിബാധയുടെ വീഡിയോ ക്ലിപ്പുകൾ കുവൈത് മാധ്യമങ്ങൾ പുറത്ത് വിട്ടു.

സൂഖ് അൽ മുബാറക്കിയയിലെ നിരവധി കടകളിൽ ഉണ്ടായ വലിയ തീപിടുത്തം അണക്കാനുള്ള ശ്രമം തുടരയുകയാണ്. തങ്ങളുടെ നിരവധി ടീമുകൾ നിലവിൽ ഇതിനുള്ള കഠിന ശ്രമം തുടരുകയാണെന്ന് കുവൈറ്റിലെ “ജനറൽ ഫയർ ഫോഴ്‌സ്” അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.

حريق كبير في عدد من المحلات التجارية في سوق المباركية بالكويت