റിയാദ്: സഊദിയിൽ വിദേശികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന നിരവധി പ്രൊഫഷനുകള്‍ മാനവശേഷി സാമൂഹിക മന്ത്രാലയം പിന്‍വലിച്ചു. ആമില്‍ (ലേബര്‍), ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍, മെക്കാനിക്, സെയില്‍സ്മാന്‍, റെസ്റ്റോറന്റ് ലേബര്‍ തുടങ്ങി സാധാരണയായി അവിദഗ്ധ മേഖലയിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന പ്രൊഫഷനുകളാണ് തൊഴില്‍ വകുപ്പിന്റെ ലിസ്റ്റില്‍ നിന്ന് ഒഴിവായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ ഇത്തരം പ്രൊഫഷനുകളിൽ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ഇഖാമ മാറ്റാനോ പുതിയ വിസകള്‍ ഇഷ്യു ചെയ്യാനോ ഇനി മുതല്‍ സാധിക്കില്ല. എങ്കിലും നിലവിലുള്ള ഇഖാമകള്‍ക്ക് തടസ്സമുണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രൊഫഷനുകളോടൊപ്പം അവയുടെ കൃത്യമായ തൊഴില്‍ മേഖല രേഖപ്പെടുത്തിയാല്‍ വിസ ലഭിക്കുന്നതിനോ പ്രൊഫഷന്‍ മാറുന്നതിനോ തുടസമുണ്ടാകില്ല. ലേബര്‍ എന്നര്‍ഥം വരുന്ന ആമില്‍ എന്ന് മാത്രമായുള്ള വിസയും ഉണ്ടാകില്ല. ആമിൽ പ്രൊഫഷനോടൊപ്പം മറ്റു തൊഴിലുകൾ രേഖപ്പെടുത്തിയ വിസക്ക് തടസം ഉണ്ടാകില്ല.
ഇലക്ട്രീഷ്യന്‍, മെക്കാനിക്, മുഖദ്ദിമു ത്വആം (വെയിറ്റർ), സാഇഖ് സയ്യാറ ഉമൂമി (പബ്ലിക് ഡ്രൈവർ) എന്നിവ മാത്രമുള്ള പ്രൊഫഷനുകളും പൂര്‍ണമായും നിര്‍ത്തലാക്കി. എന്നാൽ, ഇവയിൽ കൃത്യമായ തൊഴില്‍ മേഖല വ്യക്തമാക്കുന്ന ഇലക്ട്രിഷ്യന്‍, മെക്കാനിക് പ്രൊഫഷനുകള്‍ ഇപ്പോഴും ലഭ്യമാണ്. ഇതൊക്കെ സ്വദേശികള്‍ക്ക് മാത്രമാക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് പുതിയ വ്യവസ്ഥ നിലവില്‍ വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.