റീ എൻട്രി ക്യാൻസൽ ആക്കിയാൽ പണം തിരിച്ചു കിട്ടുമോ?, ഇഷ്യു ചെയ്ത ശേഷം കൂടുതൽ സമയം വേണമെന്നുണ്ടെങ്കിൽ എന്താണ് മാർഗ്ഗം?

0
3284

റിയാദ്: എക്‌സിറ്റ് റീ എൻട്രി വിസകൾ ഇഷ്യു ചെയ്ത ശേഷം റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടൊപ്പം തന്നെ, എക്സിറ്റ്, റീ-എൻട്രി വിസ ഇഷ്യു ചെയ്ത ശേഷം വിസയിൽ മാറ്റം വരുത്താനാകില്ലെന്നും പാസ്സ്പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്) വ്യക്തമാക്കി. എന്നാൽ, തൊഴിലുടമയുടെ “അബ്ഷിർ” പ്ലാറ്റ്‌ഫോം വഴി അത് റദ്ദാക്കാൻ മാത്രമാണ് സാധിക്കുക. അതേ വിസ വീണ്ടും ഇഷ്യൂ ചെയ്താലും റദ്ദാക്കിയാലും ഗുണഭോക്താവിന് ഫീസ് വീണ്ടെടുക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ ഇഷ്യു ചെയ്ത റീ എൻട്രി വിസ ദീർഘിപ്പിക്കണമെന്നുണ്ടെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഇഷ്യു ചെയ്ത വിസയിൽ സഊദിയിൽ നിന്ന് എക്‌സിറ്റ് ആയ ശേഷം ബാക്കി തുക അടച്ച് സ്പോൺസറുടെടെ അബ്ഷിർ വഴി ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ ആദ്യം ഇഷ്യു ചെയ്ത തുക നഷ്ടപ്പെടുകയോ നഷ്ടം സംഭവിക്കുകയോ ഇല്ല.